നൈറ്റി ധരിച്ച് തോളിൽ വെള്ളത്തോർത്തുമിട്ട് വനാതിർത്തിയിലെ ടാർറോഡിലൂടെ നടന്നു വരുന്ന സ്ഥാനാർഥി. അങ്ങനെയൊരു പോസ്റ്റർ ഇതിനകം തിരഞ്ഞെടുപ്പിലെ ചർച്ചയായിട്ടുണ്ട്. എറണാകുളം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്രാരിയേലി ഡിവിഷനിലെ LDF സ്‌ഥാനാർഥി, അർബുദ അതിജീവിത, ശ്രീജ ഷിജോയാണ് പോസ്‌റ്ററിലെ താരം.
ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖല സെക്രട്ടറി അഭിലാഷ് അനിരുദ്ധനാണു ചിത്രം ക്യാമറയിൽ പകർത്തിയത്. വേങ്ങൂർ ലോക്കൽ കമ്മിറ്റിയംഗമായ ശ്രീജ യോഗം കഴിഞ്ഞു വീട്ടിലെത്തി ആടിനു തീറ്റ ശേഖരിച്ചു മട ങ്ങുമ്പോഴാണ് അനിരുദ്ധൻ ചിത്രം പകർത്തിയത്.