കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. 30 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറൻസിക് വിഭാഗവും ഉൾപ്പെടെ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി ആയിരിക്കാം മൃതദേഹം ഇവിടെ കൊണ്ടിട്ടതെന്നാണ് നിഗമനം.
മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പാലത്തിന്റെ തൂണിനോട് ചേർന്നാണ് മൃതദേഹം കിടക്കുന്നത്. ട്രെയിനിൽ നിന്ന് ചാടിയതല്ല അല്ലെങ്കിൽ ട്രെയിൻ ഇടിച്ചതല്ല എന്നാണ് പൊലീസിന്റെ നിഗമനം. വൈറ്റില ഫ്ലൈ ഓവറിനോട് ചേർന്നാണ് സംഭവം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകും. മൃതദേഹം തിരിച്ചറിയുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.