അട്ടപ്പാടി അഗളിയില്‍ വിമത സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിക്കാന്‍ സിപിഎം നേതാവിന്റെ ഭീഷണി. സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും സ്വതന്ത്രസ്ഥാനാര്‍ഥിയുമായ വി.ആര്‍. രാമകൃഷ്ണനെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണിയുടെ ശ്ബദരേഖ മനോരമ ന്യൂസിന് ലഭിച്ചു. പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയുമെന്ന് സിപിഎം നേതാവ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.