ഉമ്മന്‍ചാണ്ടിയില്ലാത്ത തദ്ദേശതിരഞ്ഞെടുപ്പാണിത്. ആള്‍ക്കൂട്ടത്തിനൊപ്പമായിരുന്ന ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമം കൊളളുന്ന മണ്ണിലും ആള്‍ക്കൂട്ടമാണ്. സ്ഥാനാര്‍ഥികളൊക്കെ പുതുപ്പളളി പളളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥന നടത്തിയ ശേഷമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.