ഗുരുവായൂര്‍ നഗരസഭയില്‍ സി.പി.ഐയ്ക്കു വിമത സ്ഥാനാര്‍ഥി. നഗരസഭയുടെ മുന്‍ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്ന അഭിലാഷ് വി.ചന്ദ്രനാണ് സി.പി.ഐ. വിട്ട് വിമതനാകുന്നത്. സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.വല്‍സരാജന്‍റെ സഹോദരന് സീറ്റുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
സി.പി.ഐയുടെ ഗുരുവായൂര്‍ നഗരസഭയിലെ പ്രധാനപ്പെട്ട നേതാവായിരുന്നു അഭിലാഷ് വി. ചന്ദ്രന്‍. നഗരസഭ മുന്‍ വൈസ് ചെയര്‍മാനും. പാര്‍ട്ടിയുമായി ഇടഞ്ഞത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെയാണ്. അഭിലാഷ് മല്‍സരിക്കാനിരുന്ന വാര്‍ഡില്‍ സി.പി.ഐയുടെ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ കെ.കെ.വല്‍സരാജന്‍റെ സഹോദരനെ മല്‍സരിപ്പിക്കുന്നതാണ് പ്രതിഷേധത്തിനു കാരണം.
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസിലും സി.പി.എമ്മിലും സി.പി.ഐയിലും ബി.ജെ.പിയിലും വിമതശല്യമുണ്ട്.