TOPICS COVERED

പ്രമുഖ സിനിമാ നടി ഊർമിള ഉണ്ണി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ഊർമിളയുടെ രാഷ്ട്രീയ പ്രവേശനത്തിന് സാക്ഷ്യം വഹിക്കാൻ ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രശസ്ത ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാർ ചടങ്ങിൽ പങ്കെടുത്തു.

നൃത്തം, സീരിയൽ, സിനിമ എന്നീ രംഗങ്ങളിൽ സജീവമായിരുന്ന ഊർമിള ഉണ്ണി തൻ്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്. കേരള സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഊർമിള ഉണ്ണിയുടെ രാഷ്ട്രീയ പ്രവേശനം ചൂടുള്ള ചർച്ചകൾക്ക് വഴിതെളിക്കുകയാണ്. കേരളത്തിൽ കൂടുതൽ താരങ്ങൾ ബിജെപിയിലേക്ക് എത്തുന്നതിന്റെ തുടർച്ചയായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. താന്‍ മോദി ഫാന്‍ ആണെന്ന് ഊര്‍മിള പ്രതികരിച്ചു. 

ENGLISH SUMMARY:

Urmila Unni joins BJP, marking a significant entry into Kerala politics. This move is expected to influence the upcoming local elections and spark further discussions in the socio-cultural landscape.