ഇടുക്കി ഹൈറേഞ്ചിലെ കുഴിത്തൊളുവിന് സഖാവ് ശ്രീദേവി എന്നാല്‍ ആ നാടിന്‍റെ നേതാവാണ്. ശ്രീദേവിക്ക് അറിയാത്ത വീടോ ശ്രീദേവിയെ അറിയാത്ത നാട്ടുകാരോയില്ലാ, ഓരോ വീട്ടിലും സ്വന്തം കുടുംബാംഗത്തെ പോലെ, അവശ്യങ്ങളുമായി മുന്നില്‍ ചെല്ലുന്നവര്‍ക്ക് മുന്നില്‍ രാഷ്ട്രീയം നോക്കാതെയുള്ള പെരുമാറ്റം, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി പടിയിറങ്ങിയപ്പോള്‍ ചെയ്തവച്ച വികസനങ്ങള്‍ മുന്നോട്ട് നയിക്കാന്‍ മത്സര രംഗത്ത് മകനുണ്ട്. അതും ഇടുക്കിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി.
22 വയസുകാരന്‍ ശ്രീലാല്‍ മത്സരിക്കുന്നത് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് കമ്പംമെട്ട് ഡിവിഷനിലാണ്. AIYF ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി സെക്രട്ടറിയായും AIYF ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായും പൊതുപ്രവർത്തനം നടത്തി വരുന്ന ശ്രീലാലിന് ആദ്യമത്സരത്തില്‍ പ്രതീക്ഷകള്‍ ഏറെയാണ്. നാടിന്‍റെ വികസനവും യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമാണ് താന്‍ മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനമെന്ന് ശ്രീലാല്‍ ഉറപ്പിക്കുന്നു. കൂട്ടിന് അമ്മയുടെ പിന്തുണയും.
മത്സരരംഗത്തെ പുതിയ ആളായിതാല്‍ ടെന്‍ഷന്‍ ഉണ്ടോ എന്ന ചോദ്യത്തിന് ശ്രീലാലിന്‍റെ മറുപടി ഇങ്ങനെ ‘പാര്‍ട്ടി ഇങ്ങനെ ഒരു അവസരം തന്നപ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. അമ്മയുടെ പിന്തുണ ഉള്ളതിനാല്‍ തന്നെ പേടിയില്ല, നാടിന്‍റെ വികസനത്തിനൊപ്പം സഞ്ചരിക്കും ’