ആനന്ദ് കെ.തമ്പിയുടെ മരണത്തില്‍ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന് ഗുരുതര വീഴ്ചയെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സാധാരണ പ്രവർത്തകരെ കൊലയ്ക്ക് കൊടുക്കുന്ന നേതൃത്വമായി ബിജെപിയെന്നും ആത്മഹത്യാ കുറിപ്പിലെ മുഴുവൻ കാര്യങ്ങളും അന്വേഷിക്കുമെന്നും രാഷ്ട്രീയ നേട്ടത്തിന് സിപിഎം ആഗ്രഹിക്കുന്നില്ലെന്നും വി.ശിവന്‍കുട്ടി. പ്രവർത്തകരുടെ ജീവനെടുക്കുന്ന പാർട്ടിക്ക് ആര് വോട്ട് ചെയ്യുമെന്നും ശിവന്‍കുട്ടി മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ബിജെപി നേതൃത്വത്തിന്റെ മാഫിയബന്ധം പുറത്തുകൊണ്ടുവരുമെന്ന് വി.ജോയ് എംഎല്‍എ. കഴിവുള്ള പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി സീറ്റ് നല്‍കുന്നില്ല. ആനന്ദ് കെ.തമ്പി ഉന്നയിച്ച വിഷയങ്ങള്‍ ചെറുതല്ലെന്നും ഈ വിഷയങ്ങള്‍ എല്‍ഡിഎഫ് പ്രചാരണായുധമാക്കുമെന്നും വി.ജോയ് മനോരമ ന്യൂസിനോട് പറഞ്ഞു.
സാധാരണ പ്രവര്‍ത്തകരെ ബിജെപി നേതൃത്വം സംരക്ഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായ കെ.എസ്.ശബരിനാഥന്‍ മനോരമ ന്യൂസിനോട്. ബിജെപി നേതൃത്വം കോര്‍പറേറ്റ് വല്‍ക്കരണത്തിലേക്ക് പോയി. അതിന്‍റെ ദോഷവശങ്ങള്‍ മുഴുവന്‍ ബി.ജെ.പിയെ ബാധിച്ചെന്നും ശബരീനാഥന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.