തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി എറണാകുളം തൃക്കാക്കര നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ (എൽ.ഡി.എഫ്.) പൊട്ടിത്തെറി. സി.പി.എം.-സി.പി.ഐ. സ്ഥാനാർഥികൾ നേർക്കുനേർ മത്സരിക്കുന്ന സാഹചര്യം ഉടലെടുത്തു. ഇതിന്റെ ഭാഗമായി 15 വാർഡുകളിൽ സി.പി.ഐ. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
നാല് വാർഡുകളിലെ സ്ഥാനാർഥികളെ അവർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ സി.പി.എം. സ്ഥാനാർഥികളും സി.പി.ഐ. സ്ഥാനാർഥികളും നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ നടന്നുവെങ്കിലും തൃക്കാക്കരയിൽ സി.പി.ഐ.ക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പ്രധാന പരാതി.