മലയാളി കുടുംബപ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഹാസ്യ പരിപാടിയാണ് 'ഒരു ചിരി ഇരു ചിരി ബംബർ ചിരി'. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ബംബർ ചിരിയിലെ താരമായ മായ.വി  എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. കൂത്താട്ടുകുളം നഗരസഭയിലെ  26 ആം വാർഡിലെ സ്ഥാനാര്‍ഥിയാണ് മായ.വി

കുറിപ്പ് 

പ്രിയരേ, ഈ വരുന്നതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കൂത്താട്ടുകുളം നഗരസഭയിലെ  26 ആം വാർഡിൽ  LDF സ്ഥാനാർത്ഥിയായി ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ ഞാൻ മത്സരിക്കുകയാണ്. നാടിന്റെ പുരോഗതിക്കായി, നഗരസഭയുടെ വികസനപഥത്തിൽ ഒരു ചുവടായി, നാടിനോടുള്ള സ്നേഹവും ജനങ്ങളോടുള്ള ആത്മബന്ധവുമാണ് എനിക്ക് പ്രചോദനം.നിങ്ങളുടെ അനുഗ്രഹവും വോട്ട് പിന്തുണയും പ്രതീക്ഷിക്കുന്നു.പ്രോത്സാഹനവും,പ്രയത്നവും,പിന്തുണയും, അനുഗ്രഹവും  എനിക്കൊപ്പം ഉണ്ടാകണം എന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.             

ENGLISH SUMMARY:

Maya.V, a popular figure from 'Oru Chiri Iru Chiri Bumper Chiri', is contesting in the upcoming local body elections. She is the LDF candidate for the 26th ward of Koothattukulam Municipality, seeking support and votes for the progress of the region.