സീറ്റ് വിഭജനത്തെ ചൊല്ലി കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. കോർപ്പറേഷനിൽ സീറ്റ് നല്കാത്തത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർ രാജി വച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു. സീറ്റ് കിട്ടാത്തതിൽ മണ്ഡലം പ്രസിഡന്റ് ഡിസിസി ഓഫിസിൽ എത്തി രാജികത്ത് കൈമാറി.
സ്ഥാനാർഥി പട്ടികയിൽ ഇടമില്ലെന്ന് അറിഞ്ഞതോടെ ആണ് നടക്കാവ് കൗൺസിലർ അൽഫോൻസ കോർപ്പറേഷൻ ഓഫിസിൽ എത്തി കൗൺസിലർ സ്ഥാനം രാജി വെച്ചത്. തൊട്ടു പിന്നാലെ ആം ആദ്മി പാർട്ടിയിൽ ചേർന്ന് മാവൂർ റോഡിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു
ചാലപ്പുറം സീറ്റ് സി എം പിക്ക് വിട്ടു നൽകിയതിൽ ആയിരുന്നു മണ്ഡലം പ്രസിഡന്റ് എം അയൂബിന്റെ പ്രതിഷേധം. ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിന്, നേരിട്ട് രാജി കത്ത് കൈമാറി. എന്നാൽ രണ്ടുപേരുടെയും കാര്യത്തിൽ കോൺഗ്രസ് പുനരാലോചന നടത്താൻ ഇടയില്ല.