പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് ഒന്‍പതാം ദിവസവും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍. രാഹുൽ മാങ്കൂട്ടത്തിൽ രണ്ട് ദിവസം ഒളിവില്‍ കഴിഞ്ഞത് ബെംഗളൂരു നഗരത്തിൽ തന്നെയുള്ള അത്യാഡംബര വില്ലയിൽ. രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷകയാണ് ഈ സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ട് മണിക്കൂർ മുൻപ് രാഹുൽ മുങ്ങി.
ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ചിലരാണ് രാഹുലിന് കാർ എത്തിച്ച് നൽകുന്നതും രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരുവിലടക്കം ആഡംബര റിസോർട്ടുകൾ ഒളിത്താവളമായി ഒരുക്കിയതും ഇവരാണ്. ഇവരുടെ നിർദേശ പ്രകാരം രാഹുലിന് സുരക്ഷ ഒരുക്കിയ പലരെയും പൊലീസ് കണ്ട് ചോദ്യം ചെയ്തു. ഇതോടെ ഇനി ഇവരുടെ സഹായം കിട്ടില്ലെന്നും അതോടെ കീഴടങ്ങാനോ പിടി തരാനോ രാഹുൽ നിർബന്ധിതരാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.