ഗണഗീത വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസിന് മറുപടിയുമായി വീണ്ടും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഭരണ ഘടനാ, മതേതര മൂല്യങ്ങളിൽനിന്നും കേരളം പിന്നോട്ട് പോകില്ല. പാഠപുസ്തകങ്ങളില്‍ ആര്‍.എസ്.എസ് വത്കരണമുണ്ട്. പല കാര്യങ്ങളും കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്ന് മാറ്റാനായി പുസ്തകങ്ങളില്‍നിന്ന് പാഠഭാഗങ്ങള്‍ വെട്ടിമാറ്റുന്നു. വെട്ടിമാറ്റിയ കാര്യങ്ങൾ പഠിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. സ്കൂളിലെ പ്രാർഥന ഗീതങ്ങൾ പോലും മതേതരമാക്കാനായി ആലോചന നടക്കുമ്പോള്‍ ചിലർ സ്കൂൾ കുട്ടികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചു. വ്യവസ്ഥകള്‍ക്കെതിരായി സ്കൂളുകൾ പ്രവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഡൽഹി കേരള സ്കൂളിൽ സർഗോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു വി ശിവൻകുട്ടി.