ajayakumar-nattilott

തിരഞ്ഞെടുപ്പ് തീയതി വരും മുന്‍പ് പത്തനംതിട്ട നഗരത്തില്‍ എവിടെത്തിരിഞ്ഞാലും  അജയകുമാര്‍ വല്യുഴത്തില്‍ എന്നയാളുടെ ചിത്രങ്ങളാണ്. പോസ്റ്ററുണ്ടെങ്കിലും മല്‍സരിക്കാനില്ല എന്നാണ് അജയകുമാര്‍ പറയുന്നത്. അപ്പോള്‍ ശരിക്കും എന്താണ് അജയകുമാറിന്‍റെ പദ്ധതി. നവംബര്‍ 12 മുതല്‍ 18 വരെ വികസന കോണ്‍ക്ലേവ് എന്നാണ് പോസ്റ്റര്‍. 

12 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയില്‍ നിന്നും വികസന നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ക്രോഡീകരിച്ച് പുതിയ ഭരണസമിതിക്ക് നല്‍കും.മുന്‍പ് ബിജെപിയുടം ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. ജൈവകൃഷി വിദഗ്ധനാണ്. 650 തരം നാടന്‍ പശുക്കളെ പരിപാലിക്കുന്ന ഗോശാലയുണ്ട്. സ്വന്തം പണം മുടക്കിയാണ് പരസ്യവും വികസന കോണ്‍ക്ലേവും. എന്നാല്‍ മല്‍സരിക്കാനില്ല. 

ആറന്‍മുള കഴിഞ്ഞാല്‍ റാന്നി,കോന്നി അടക്കം മണ്ഡലങ്ങളിലേക്ക് വികസന കോണ്‍ക്ലേവ് പരിപാടി വ്യാപിപ്പിക്കും എന്നാണ് അജയ്കുമാര്‍ പറയുന്നത്.എന്നാല്‍ ഇതില്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പദ്ധതികളുണ്ടെന്ന് നാട്ടുകാരില്‍ ചിലരും പറയുന്നുണ്ട്.

ENGLISH SUMMARY:

Pathanamthitta election news focuses on Ajaykumar Valyuzhathil and his development conclave. Despite posters appearing all over Pathanamthitta city ahead of the election date, Ajaykumar states he is not contesting.