പിഎം ശ്രീ വിവാദത്തില്‍ സിപിഎം– സിപിഐ തര്‍ക്കങ്ങള്‍ ഒത്തുതീര്‍ന്നു. വിവാദം നന്നായി പര്യവസാനിച്ചത് എല്ലാവര്‍ക്കും നല്ലതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. ഷേക്സ്പിയറിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രതികരണം. ഇപ്പോള്‍ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനിടയില്‍ മറ്റ് വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ബേബി പറഞ്ഞു. സി.പി.ഐയിലെ സഖാക്കള്‍ സഹോദരന്‍മാരാണ്, പ്രത്യേക സാഹചര്യത്തില്‍ ചിലത് പറഞ്ഞിന്‍റെ അര്‍ഥം അവര്‍ക്കും ഞങ്ങള്‍ക്കും അറിയാം എന്നും ബേബി
പി.എം ശ്രീ വിവാദങ്ങളെല്ലാം ഭംഗിയായി അവസാനിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി. പി.എം ശ്രീയുടെ തുടർനടപടികൾ മന്ത്രിസഭ ഉപസമിതി തീരുമാനിക്കും. കേന്ദ്രത്തിന് കത്ത് നൽകുന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കും. ആരോടും പരിഭവമില്ല. കുടുംബത്തിൽ ചില തർക്കങ്ങളുണ്ടാവുക സ്വാഭാവികം. കമ്മ്യൂണിസ്റ്റുകാരെ തമ്മിൽ തെറ്റിപ്പിക്കാൻ നോക്കേണ്ട. ചട്ടിയും കലവുമാകുമ്പോൾ തട്ടിയും മുട്ടിയുമിരിക്കുമെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, പിഎം ശ്രീയിൽ നിന്ന് പിന്മാറാനുള്ള നീക്കം കാപട്യമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാൻ കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രം. കരാറിൽ നിന്ന് പിന്മാറാൻ കഴിയുമോയെന്ന് അറിയില്ലെന്നും കാവി പണം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കട്ടെയെന്നും ജോര്‍ജ് കുര്യന്‍ കൊച്ചിയില്‍ പറഞ്ഞു.