rahul-sivankutty

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പു വച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വിദ്യാഭ്യാസ മന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

‘പത്ര സമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി, അയാൾ ശിവൻ കുട്ടിയല്ല ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിമര്‍ശനം. നേമത്ത് ബിജെപി എംഎല്‍എ തോറ്റെന്ന് ആരാണ് പറഞ്ഞതെന്ന് ചോദിക്കുന്ന രാഹുല്‍ ശ്രീ.പി.എം എംഎല്‍എ സംഘിക്കുട്ടി എന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ പരിഹസിക്കുന്നു.

അതേസമയം പിഎംശ്രീയിൽ ഒപ്പിട്ട നടപടി സംസ്ഥാന സര്‍ക്കാരിന്‍റെ തന്ത്രപരമായ തീരുമാനമാണെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തെ മറികടക്കാനാണ് നടപടിയെന്നും ശിവൻകുട്ടി വിശദീകരിക്കുന്നു. പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഒരു നീക്കവും സർക്കാർ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

V Sivankutty is facing criticism from Rahul Mamkootathil MLA regarding the PM Sree scheme. The controversy surrounds the state government's decision to sign the agreement, leading to political backlash and accusations.