rahul-cm

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ രംഗത്തെത്തിയത്. 'ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ. ശ്രീ.പി.എം ശ്രീ സിന്ദാബാദ്.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതേ സമയം പിഎം ശ്രീ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാൻ സിപിഐ. മന്ത്രിസഭയിൽനിന്നു വിട്ടുനിൽക്കുന്നത് അടക്കം ആലോചനയിലുണ്ടെന്നാണ് റിപ്പോർട്ട്.

മുന്നണി വിട്ടുപോകാതെ മന്ത്രിമാർ ക്യാബിനറ്റ് യോഗത്തിൽ നിന്ന് ഒഴിവായി നിൽക്കുന്ന നടപടി ഉണ്ടായേക്കാം. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്ന ഘട്ടത്തിൽ സമാനമായ നിലപാട് സിപിഐ സ്വീകരിച്ചിരുന്നു. ക്യാബിനറ്റിൽനിന്ന് സിപിഐ മന്ത്രിമാർ വിട്ടു നിന്നതിനെ തുടർന്നാണ് തോമസ് ചാണ്ടിയുടെ രാജിക്കു വഴിയൊരുക്കിയത്.

ENGLISH SUMMARY:

PM SHRI Scheme is facing political criticism in Kerala. The state government's decision to sign the PM SHRI scheme agreement has sparked controversy and opposition protests.