സിപിഎം നേതൃത്വം കൊടുക്കുന്ന ആർഎസ്എസ് മുന്നണിയിൽ നിന്ന് സിപിഐ പുറത്തുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒ.ജെ ജനീഷ്. യുഡിഎഫ് പക്ഷത്തേക്ക് സിപിഐ തിരികെ വന്നാൽ വിട്ടു വീഴ്ചകൾ ചെയ്തായാലും യുഡിഎഫ് സ്വീകരിക്കണമെന്നും ഒ.ജെ ജനീഷ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സിപിഐയുടെ ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയം ഉറപ്പുള്ളത് എങ്കിൽ മന്ത്രിമാരെ പിൻവലിച്ച്, മുന്നണി വിട്ട് ഇറങ്ങണമെന്നും ജനീഷ് പറയുന്നു.
കുറിപ്പ്
ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് സിപിഐ, സിപിഎം നേതൃത്വം കൊടുക്കുന്ന ആർഎസ്എസ് മുന്നണിയിൽ നിന്നും പുറത്തുവരണം. യുഡിഎഫ് പക്ഷത്തേക്ക് സിപിഐ തിരികെ വന്നാൽ വിട്ടു വീഴ്ചകൾ ചെയ്തായാലും യുഡിഎഫ് സ്വീകരിക്കണം.
എഐവൈഎഫ്, എഐഎസ്എഫ് നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു എങ്കിൽ സംയുക്ത സമരത്തിന് അവരെ യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. എസ്എഫ്ഐ,ഡിവൈഎഫ്ഐ നേതാക്കന്മാർ പുതപ്പിനടിയിൽ ഒളിക്കാതെ , ഗവർണർക്ക് എതിരെ നടത്തിയ സമരം പ്രഹസനം അല്ലെങ്കിൽ പിണറായിക്ക് എതിരെയും സമരം ചെയ്യണം. കരാർ ഒപ്പുവച്ചതിലൂടെ ആർഎസ്എസ് നേരിട്ട് നിയന്ത്രിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറി. സിപിഐയുടെ ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയം ഉറപ്പുള്ളത് എങ്കിൽ മന്ത്രിമാരെ പിൻവലിച്ച്, മുന്നണി വിട്ട് ഇറങ്ങണം.