കെ.പി.സി.സി പുനഃസംഘടനയില്‍ മുന്‍സംസ്ഥാന അധ്യക്ഷന്മരായ കെ.മുരളീധരനും കെ.സുധാകരനും ഉൾപ്പെടെ അതൃപ്തരാണെന്ന് വ്യക്തമായതോടെ നേതൃത്വത്തിന്‍റെ അനുരഞ്ജന നീക്കം. കെ.സി.വേണുഗോപാലും സണ്ണി ജോസഫും നേതാക്കളുമായി ചര്‍ച്ചചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് എല്ലാ പ്രശ്നവും പരിഹരിക്കാനാണ് ശ്രമം.
22ന് കെ.മുരളീധരനെ എ.ഐ.സി.സി. സംഘടനാ സെക്രട്ടറി കെ.സി.വേണുഗോപാൽ നേരിട്ട് കാണും. ഇനി വരുന്ന പട്ടികകളിൽ അർഹമായ പരിഗണന ഉറപ്പ് നൽകി അതൃപ്തി പരിഹരിക്കുകയാണ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് എല്ലാ പ്രശ്നവും പരിഹരിക്കാനാണ് ശ്രമം. ആര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടാകില്ലെന്നും പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
അതേസമയം, സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനത്തിന് മറുപടിനല്‍കി. പുനസംഘടനയില്‍ പരാതികളുണ്ടാകുമെന്നും ചെറിയ കമ്മിറ്റി എന്ന സമീപനം സ്വീകരിച്ചപ്പോള്‍ തിക്താനുഭവമുണ്ടായെന്നും കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഒരുവര്‍ഷം കമ്മിറ്റി തന്നെ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.