election-commition

TOPICS COVERED

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യആഴ്ചയോ നടക്കാന്‍ സാധ്യത. ഈ മാസം 25 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം വോട്ടെടുപ്പ്  തീയതി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍.

ഡിസംബര്‍ 21 ന് തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ഭരണ സമിതികള്‍ അധികാരമേല്‍ക്കണം. അതിനു മുന്‍പ് വോട്ടെടുപ്പും വോട്ടെണ്ണലും പൂര്‍ത്തിയാക്കണം. ഇതു കണക്കിലെടുക്കുമ്പോള്‍  നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ആയി വോട്ടെടുപ്പ് നടത്താനാണ് കമ്മിഷന്‍ ആലോചിക്കുന്നത്. ഡിസംബര്‍ 15 ന് മുന്‍പ് ഫലപ്രഖ്യാപനം പ്രതീക്ഷിക്കാം.  

  തിരഞ്ഞെടുപ്പ് പ്രക്രിയ അപ്പാടെ ക്രിസ്തുമസ് തിരക്കിനുമുന്‍പ്  പൂര്‍ത്തിയാക്കാനാണ് ശ്രമം. വോട്ടര്‍ പട്ടിക കഴിവതും കുറ്റമറ്റതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.  ഉദ്യോഗസ്ഥരുടെ വിന്യാസം ഉള്‍പ്പെടെയുള്ളവയുടെ മുന്നൊരുക്കളും അവസാനഘട്ടത്തിലാണ്. 

ENGLISH SUMMARY:

The local body elections in Kerala are likely to be held either by the end of November or the first week of December, with the final voters' list set for publication on the 25th of this month. The State Election Commission plans to complete the entire election process, including polling and counting, before the Christmas rush, ensuring the new governing bodies take charge by December 21st. The result is expected before December 15th.