ജി സുധാകരന്റെ വിമർശനങ്ങൾ അധികാരത്തിലോ പദവിയിലോ ഇല്ലാത്തതിന്റെ അസ്വസ്ഥത എന്ന വിലയിരുത്തലിൽ സിപിഎം നേതൃത്വം. അതിനാൽ സുധാകരന്റെ വിമർശനങ്ങൾക്ക് ഒരു പരിധിക്ക് അപ്പുറത്തേക്ക് പ്രാധാന്യം കൊടുക്കേണ്ടെന്നും പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നതുൾപ്പെടെയുള്ള ആഗ്രഹങ്ങൾ ജി.സുധാകരന് ഉണ്ടെന്നാണ് സിപിഎം മനസ്സിലാക്കുന്നത്.
എതിർ രാഷ്ട്രീയ ചേരിയിലെ നേതാക്കളോട് ജി.സുധാകരൻ ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് പാർട്ടിക്ക് ലഭിച്ചിരിക്കുന്ന വിവരം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സുധാകരന്റെ സമീപനം ചർച്ച ചെയ്തേക്കും.
സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി.സുധാകരന്‍ രംഗത്തെത്തിയരുന്നു. സജി തന്നെ ഉപദേശിക്കാന്‍ ആയിട്ടില്ല. അതിനുള്ള പ്രായവും പക്വതയും ആയിട്ടില്ലെന്നും സജി ചെറിയാന് സംഘടനാശൈലി അറിയില്ലെന്നും സുധാകരന്റെ വിമര്‍ശനം. സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാമെന്ന് സജി ചെറിയാന് മുന്നറിയിപ്പ്. എന്നോട് മല്‍സരിച്ചവരാരും ജയിച്ചിട്ടില്ല. പാര്‍ട്ടിയോട് ചേര്‍ന്നുപോകണമെന്ന് പറയുന്നു. പാര്‍ട്ടിക്കത്തുനില്‍ക്കുന്ന എന്നോടാണ് പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു. എനിക്കെതിരെ പരാതി നല്‍കിയതില്‍ സജി ചെറിയാന്‍ പങ്കാളിയാണ്. സജി ചെറിയാന്‍ എംഎല്‍എ ആയയുടന്‍ പരാതി പോയി. പാര്‍ട്ടി അന്വേഷണം വന്നു, പുറത്താക്കാനായിരുന്നു നീക്കം. എന്നെ പുറത്താക്കിയെന്ന് പറഞ്ഞ് പാര്‍ട്ടിവരെ നടത്തിയെന്നും സുധാകരന്‍ ആരോപിച്ചു.
എ.കെ.ബാലന് ചുട്ടമറുപടിയുമായി ജി.സുധാകരന്‍ രംഗത്തെത്തി. ബാലന് എന്നെക്കുറിച്ച് പറയാന്‍ എന്ത് കാര്യമെന്ന് സുധാകരന്‍ ചോദിച്ചു. 1972ലെ എസ്എഫ്ഐ കാലത്തെക്കുറിച്ചാണ് പറയുന്നത് . അത് ഇപ്പോള്‍ പറയേണ്ട കാര്യമെന്താണ്. ഞാന്‍ മാറിയിട്ടില്ല, മാറാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും സുധാകരന്‍ പറഞ്ഞു. എച്ച്. സലാം നല്‍കിയ പരാതിയെക്കുറിച്ച് പിണറായിക്കും സംശയമുണ്ടായെന്ന് ജി. സുധാകരന്‍. ജയിച്ചിട്ടും എന്തിന് പരാതി നല്‍കിയെന്ന് എന്നോട് ചോദിച്ചു. കോടിയേരിയും ഇതേ ചോദ്യം ചോദിച്ചെന്നും സുധാകരന്‍ പറഞ്ഞു.