സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി.സുധാകരന്‍. സജി തന്നെ ഉപദേശിക്കാന്‍ ആയിട്ടില്ല. അതിനുള്ള പ്രായവും പക്വതയും സജിക്കില്ല. സംഘടനാ ശൈലിയും അറിയില്ല. സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാം. എന്നോട് മല്‍സരിച്ചവരാരും ജയിച്ചിട്ടില്ല. പാര്‍ട്ടിയോട് ചേര്‍ന്നുപോകണമെന്ന് പറയുന്നു. പാര്‍ട്ടിക്കത്തു നില്‍ക്കുന്ന എന്നോടാണ് ഇതു പറയുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു.
എനിക്കെതിരെ പരാതി നല്‍കിയതില്‍ സജി ചെറിയാന്‍ പങ്കാളിയാണ്. സജി ചെറിയാന്‍ എംഎല്‍എ ആയയുടന്‍ പരാതി പോയി. പാര്‍ട്ടി അന്വേഷണം വന്നു, പുറത്താക്കാനായിരുന്നു നീക്കം. എന്നെ പുറത്താക്കിയെന്ന് പറഞ്ഞ് പാര്‍ട്ടിവരെ നടത്തിയെന്നും സുധാകരന്‍ ആരോപിച്ചു.
ജി.സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്നുപോകണമെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്ന സുധാകരന്‍റെ ആക്ഷേപത്തോടാണ് മന്ത്രിയുടെ പ്രതികരണം.
എ.കെ.ബാലനുമുണ്ട് സുധാകരന്‍റെ ചുട്ടമറുപടി. ബാലന് എന്നെക്കുറിച്ച് പറയാന്‍ എന്ത് കാര്യമെന്ന് സുധാകരന്‍ ചോദിച്ചു. 1972ലെ എസ്എഫ്ഐ കാലത്തെക്കുറിച്ചാണ് പറയുന്നത് . അത് ഇപ്പോള്‍ പറയേണ്ട കാര്യമെന്താണ്. ഞാന്‍ മാറിയിട്ടില്ല, മാറാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
എച്ച്. സലാം നല്‍കിയ പരാതിയെക്കുറിച്ച് പിണറായിക്കും സംശയമുണ്ടായെന്ന് ജി. സുധാകരന്‍ പറഞ്ഞു. ജയിച്ചിട്ടും എന്തിന് പരാതി നല്‍കിയെന്ന് എന്നോട് ചോദിച്ചു. കോടിയേരിയും ഇതേ ചോദ്യം ചോദിച്ചെന്നും സുധാകരന്‍ പറഞ്ഞു.
ജി.സുധാകരന് ഇപ്പോഴും എസ്.എഫ്.ഐയുടെ മനസ്സെന്നായിരുന്നു എ.കെ.ബാലന്‍റെ പ്രതികരണം. എസ്.എഫ്.ഐക്കാരനായി ജീവിക്കുക എന്നത് അനുഗ്രഹമാണ്. എനിക്കത് സാധിക്കില്ല. പ്രായം കുറെ മാറ്റങ്ങള്‍ വരുത്തിയെന്നും ബാലന്‍ പറഞ്ഞു. പാര്‍ട്ടി അവഗണിക്കുന്നതായി സുധാകരന് തോന്നലുണ്ട്. എന്നാല്‍ എനിക്കാ അഭിപ്രായമില്ല, വേണ്ടപ്പെട്ടവര്‍ പരിശോധിക്കണമെന്നും ബാലന്‍ പറഞ്ഞു. സുധാകരനിൽ കാലം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന എഫ്.ബി.പോസ്റ്റില്‍ വിശദീകരണം നല്‍കുകയായിരുന്നു ബാലൻ.