ലൈഫ് മിഷനില്‍ മുഖ്യമന്ത്രി പിണറായിയുടെ മകൻ വിവേകിന് ഇഡി സമൻസ് അയച്ച വാര്‍ത്ത പുറത്ത് വന്നിട്ടും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മൗന വ്രതത്തില്‍ തന്നെ!. സമൻസ് വന്ന കാര്യം പിണറായി വിജയന്‍ പാർട്ടിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. മകൾ വീണാ വിജയനെതിരായ ആരോപണവും മുഖ്യമന്ത്രി പാർട്ടിയിൽ വിശദീകരിച്ചിരുന്നില്ല. മുഖ്യമന്ത്രി ഇതിനെപ്പറ്റി എന്തെങ്കിലും പറഞ്ഞ ശേഷം മാത്രം നിലപാട് പറയാമെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
മന്ത്രിമാരായ കെ.എൻ. ബാലഗോപാലും വി. ശിവൻകുട്ടിയും തിരഞ്ഞെടുപ്പ് കാലത്തെ വിവാദം മാത്രമായി സമൻസിനെ ചുരുക്കി, സി.പി.എം-ബി.ജെ.പി ഡീൽ തെളിഞ്ഞെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം, ക്ളിഫ് ഹൗസിലേക്ക് തപാലിൽ വന്ന സമൻസ് ആരും കൈപ്പറ്റിയില്ലെന്നാണ് വിവരം.
അതേസമയം, വിഷയം രാഷ്ട്രീയമായി കത്തിക്കാനാണ് കോൺഗ്രസ് തീരുമാനം. വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ളിഫ് ഹൗസ്, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ വന്ന സമൻസ് ആരും കൈപ്പറ്റിയില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അല്ല വിവേക് താമസിക്കുന്നതെന്ന് കാട്ടിയാണ് തപാൽ കൈപ്പറ്റാതിരുന്നതെന്നാണ് സൂചന.