TOPICS COVERED

നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മല്‍സരിക്കാന്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയെ വെല്ലുവിളിച്ച് മോന്‍സ് ജോസഫ് എംഎല്‍എ. മോന്‍സ് ജോസഫിനെ പാലായിലേക്ക് സ്വാഗതം ചെയ്യുന്നതായി ജോസ് കെ മാണിയും. തദ്ദേശനിയസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ അണികളെ ആവേശത്തിലാക്കുകയാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍

ജോസ് കെ മാണി ഉള്‍പ്പെടെ ആരു വന്നാലും കടുത്തുരുത്തിയില്‍ നിലംതൊടാന്‍ അനുവദിക്കില്ലെന്നാണ് കേരളാ കോൺഗ്രസ്സ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎല്‍എയുടെ വെല്ലുവിളി. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 11500 വോട്ടിന്‍റെ ഭൂരിപക്ഷം കടുത്തുരുത്തി മണ്ഡലത്തിലുണ്ടായിരുന്നതായും മോന്‍സ് ജോസഫ് ഒാര്‍മിപ്പിച്ചു. അതേസമയം മോന്‍സ് ജോസഫിനെ പാലായിലേക്ക് ക്ഷണിച്ചാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മോന്‍സ് ജോസഫിന് മറുപടി നല്‍കുന്നത്. ജോസ് കെ മാണി പാലായില്‍ തന്നെ മല്‍സരിക്കുമെന്നും മറുപടിയിലുണ്ടായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിലൂടെ കളംപിടിക്കാന്‍ ഇരുപാര്‍ട്ടികളും നേതാക്കളും കരുനീക്കങ്ങള്‍ തുടങ്ങിയത് അണികള്‍ക്കും ആവേശമായി​.

ENGLISH SUMMARY:

Kerala Congress politics is heating up with challenges. Jose K. Mani and Mons Joseph are engaging in political sparring ahead of local body elections, stirring excitement among their supporters.