തനിക്കെതിരായ സൈബർ ആക്രമണത്തിൽ മുന്നറിയിപ്പുമായി നടി റിനി ആൻ ജോർജ്. പല കാര്യങ്ങളും തനിക്ക് അറിയാം. ഇതുപോലെ ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ അതെല്ലാം തുറന്ന് പറയും. അതിന്‍റെ പ്രത്യാഘാതം താങ്ങില്ല. സൈബർ ആക്രമണത്തിന് എതിരായ വേദിയായിരുന്നു പറവൂരിലെ സിപിഎം പരിപാടി. അതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും വിവാദമാക്കേണ്ട ആവശ്യമില്ലെന്നും റിനി പ്രതികരിച്ചു.