നവരാത്രിയോടനുബന്ധിച്ച് ഈ മാസം 30 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ആചരിക്കുന്ന ദുര്‍ഗാഷ്ടമി കണക്കിലെടുത്താണ് അവധി. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ടിന് കീഴില്‍വരുന്ന ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധിആയിരിക്കും.
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.നിയമസഭാ സമ്മേളനം ഉള്ളതിനാല്‍ നിയമസഭക്ക് അന്ന് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.