ai generated image
ഉത്രാളിക്കാവ് പൂരത്തെ തുടർന്ന് ഫെബ്രുവരി 24 ന് തൃശൂര്‍ വടക്കാഞ്ചേരി നഗരസഭ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് കലക്ടർ. ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും തലപ്പിള്ളി താലൂക്കിൽപ്പെട്ട എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനുമാണ് അവധി പ്രഖ്യാപിച്ചത്.
മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
എഴുന്നള്ളിപ്പിനും പഞ്ചവാദ്യത്തിനും മേളത്തിനും വെടിക്കെട്ടിനും പേരുകേട്ടതാണ് ഉത്രാളിക്കാവ് പൂരം. പൂരത്തിനു മുന്നോടിയായി ഇന്നലെ തൃപ്രങ്ങോട് പരമേശ്വര മാരാരുടെ പ്രമാണത്തിൽ നടന്ന പാണ്ടിമേളവും എങ്കക്കാട് ദേശം നടത്തിയ സാംപിൾ വെടിക്കെട്ടും ചെറുപൂരം തന്നെയായി.