ഫയല്‍ ചിത്രം
വയനാട് ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി.അപ്പച്ചന്‍ രാജിവച്ചു. കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജി. ഗ്രൂപ്പ് തര്‍ക്കവും വിവാദങ്ങളുമാണ് രാജിയിലേക്ക് നയിച്ചത്. അപ്പച്ചനെ മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പകരം കല്‍പറ്റ നഗരസഭാധ്യക്ഷന്‍ ടി.ജെ.ഐസക്കിനാണ് ചുമതല. അതേസമയം, രാജിസന്നദ്ധത നേരത്തെ അറിയിച്ചെന്ന് എന്‍.ഡി.അപ്പച്ചന്‍ പറഞ്ഞു. പകരം ചുമതല ആര്‍ക്ക് നല്‍കിയെന്ന് അറിയില്ലെന്നായിരുന്നു അപ്പച്ചന്‍റെ പ്രതികരണം. അപ്പച്ചന്‍ സ്വന്തംനിലയില്‍ രാജിവച്ചതെന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. കെ.പി.സി.സി രാജി അംഗീകരിച്ചു.