കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനോട് യോജിക്കാനാവില്ലെന്ന് എല്‍.ഡി.എഫും, യു.ഡി.എഫും. പരിഷ്കരണം അര്‍ഹരായ വോട്ടര്‍മാരെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ബി.ജെ.പി. ആരെയും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാനല്ലെന്നും ആശങ്കകള്‍ പരിഹരിച്ച് പരാതിരഹിത തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കറും പറഞ്ഞു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ തിരുവനന്തപുരത്ത് വിളിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു ചര്‍ച്ച.
ബിഹാറിന് സമാനമായ കേരളത്തിലെ പരിഷ്കരണം അര്‍ഹരായ പലരുടെയും വോട്ട് നഷ്ടപ്പെടുത്തും. 2002 ലെ പട്ടിക അടിസ്ഥാന രേഖയാക്കുന്നതിന് പകരം 2024 ലെ വോട്ടര്‍ പട്ടിക പരിഗണിക്കണമെന്നും എല്‍.ഡി.എഫ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കേരളത്തില്‍ ഇത് പ്രായോഗികമല്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ യോഗത്തിന് മുന്‍പ് ജില്ലാ കലക്ടര്‍മാര്‍ യോഗം വിളിച്ചത് ശരിയല്ലെന്നും യു.ഡി.എഫ്.
അര്‍ഹരായവര്‍ക്ക് വോട്ട് നഷ്ടപ്പെടാതെയുള്ള പരിഷ്കരണത്തെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി. നിര്‍ദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടുള്ള പരിഷ്തരണമാവും നടപ്പാക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.