മന്ത്രിമാരെ അഭിസംബോധന ചെയ്യുമ്പോൾ 'ബഹു' ചേർക്കണമെന്ന നിർദ്ദേശത്തെ പരിഹസിച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ. "മന്ത്രിയെ 'ബഹു' ചേർത്ത് വിളിച്ചില്ലെങ്കിൽ പൊലീസ് പിടിക്കും" എന്ന് പത്മനാഭൻ പരിഹസിച്ചു. പൊലീസ് പിടിച്ചാൽ മർദ്ദിക്കും. അതിനാൽ ബഹുമാനമില്ലെങ്കിലും മന്ത്രിയെ അങ്ങനെ വിളിക്കുന്നു. എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് വിമർശനം. ബ്രൂവറിയെയും ടി. പത്മനാഭൻ വിമർശിച്ചു. ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും പത്മനാഭൻ ആവശ്യപ്പെട്ടു.