padmaja-suicide-attempt

TOPICS COVERED

വയനാട്ടിൽ ഒൻപത് മാസം മുമ്പ് ജീവനൊടുക്കിയ കോൺഗ്രസ് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ അവഗണിച്ചെന്ന പരാതി കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കുകയാണ്.  കടബാധ്യത തീർക്കാനുള്ള കരാറിൽ നിന്ന് പാർട്ടി പിന്മാറി എന്ന വിഷയം ഉന്നയിച്ചതിന് പിന്നാലെ വിജയന്റെ മരുമകൾ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമാക്കുകയാണ് പത്മജ.

ഭര്‍ത്താവിന്‍റെ രോഗവുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന സമയത്ത് ടി.സിദ്ദിഖിനെ പലതവണ വിളിച്ചിട്ടും സഹായിച്ചില്ലെന്നും ഫോണ്‍ എടുക്കാന്‍ പോലും തയാറായില്ലെന്നും പത്മജ വ്യക്തമാക്കി.  പ്രിയങ്കാ ഗാന്ധി നേരിട്ട് ഉറപ്പ് നൽകിയിട്ടും പാർട്ടി വാക്ക് പാലിച്ചില്ലെന്നും ആകെ 30 ലക്ഷം രൂപയാണ് ഇതുവരെ തന്നതെന്നും പത്മജ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ പോവുകയാണെന്നും കോൺഗ്രസില്‍ ഒരു ശതമാനം പോലും വിശ്വാസമില്ലെന്നും പ്തമജ കൂട്ടിച്ചേര്‍ത്തു.

പത്മജയുടെ വാക്കുകള്‍

ഈ കൈ ഞരമ്പ് മുറിക്കാം എന്നൊക്കെ ആരും തമാശയ്ക്ക് കാണിക്കില്ല. അപ്പോൾ അത് അതൊരു ഗുരുതരമായിട്ടുള്ള ഒരു പ്രശ്നം ഉന്നയിച്ചു കൊണ്ടാണ്. ഇന്നലെ ഇത് സംഭവിക്കുന്നതിന് മുന്നേ രണ്ടു പ്രാവശ്യം സിദ്ദീഖ് എംഎൽഎ വിളിച്ചിട്ടുണ്ടായിരുന്നു. ഞാൻ പിന്നെ ഫോൺ കോൾ അറ്റൻഡ് ചെയ്തിട്ടുണ്ടായിരുന്നില്ല. കാരണം അതിനു മുന്നേ ഞാൻ പത്തോ മുപ്പതോ കോളുകൾക്ക് മുകളിൽ വിളിച്ചിട്ടുണ്ട് ആളെ.അന്നൊന്നും എടുക്കാത്ത ആള് ഇന്നലെ വാര്‍ത്ത ആയ സമയത്താണ് വിളിക്കുന്നത്. എല്ലാ പ്രാവശ്യവും അവർ അങ്ങനെയാണല്ലോ ചെയ്യുന്നത്.മീഡിയ ഇതിനകത്ത് ഇടപെടുന്നു ഒന്ന് ഇതായി വരുന്നു എന്ന് കഴിയുമ്പോഴേക്കും ഇവർ ഒതുക്കി തീർക്കാൻ ശ്രമിക്കും. പക്ഷേ ഇന്നലെ ഞാൻ ഫോൺ എടുത്തിട്ടുണ്ടായിരുന്നില്ല.

 

പരമാവധി കാര്യങ്ങൾ എന്ന് പറയുന്ന സമയത്ത് ഈ ഉപസമിതി വന്നിട്ട് സണ്ണി ജോസഫ് എന്ന് പറഞ്ഞ വ്യക്തിയാണ് എല്ലാ കണക്കുകളും കാര്യങ്ങളും എടുത്ത് നിങ്ങൾ ഞങ്ങളുടെ ഓഫീസിലേക്ക് വരണം എന്ന് പറഞ്ഞത്. ഈ ഉപസമിതി ആണ് എല്ലാ മാധ്യമങ്ങൾക്ക് മുന്നിലും നിന്നിട്ട് വിജയന്റെ ബാധ്യതകൾ എല്ലാം തീർക്കും എന്ന് പറഞ്ഞത്. ഈ പ്രിയങ്കാ ഗാന്ധിയും നമുക്ക് തന്ന ഉറപ്പാണത്. അന്നൊന്നും അവർക്ക് ഇത്ര കാര്യങ്ങളെ ചെയ്തു തീർക്കാവൂ എന്നുള്ള അവരുടെ പട്ടികയിൽ ഉണ്ടായിരുന്നില്ല. പിന്നെ അവര് നമ്മളെ വിളിക്കുകയും രഹസ്യമായിട്ട് ഇത്രയും കാര്യങ്ങളെ ചെയ്തു തരാൻ പറ്റുള്ളൂ എന്ന് പറഞ്ഞപ്പോഴും ഞങ്ങൾ അത് എഗ്രി ചെയ്തതാണ്. അവർ ഇപ്പോൾ പറയുന്നുണ്ടല്ലോ ബാങ്കുകാരൊന്നും അവരെ ബുദ്ധിമുട്ടിക്കുന്നില്ല എന്ന് ഇവരുടെ ബത്തേരി അർബൻ ബാങ്കുകാരായിരിക്കും ബുദ്ധിമുട്ടിക്കാത്തത് വേറെ പല സ്ഥലങ്ങളിലും അച്ഛന് ബാധ്യതകൾ ഉണ്ട്. അവരെ ഒന്നും ബുദ്ധിമുട്ടിക്കില്ല എന്ന് ഇവർക്ക് അറിയുന്നുണ്ടോ അല്ലെങ്കിൽ കൊടുക്കാനുള്ള വ്യക്തികൾ ബുദ്ധിമുട്ടിക്കില്ല എന്ന് ഇവർ അറിയുന്നുണ്ടോ?

 

കാരണം അന്നും ഈ കോൺഗ്രസ് പാർട്ടിക്കാര് നമ്മുടെ അടുത്ത് പറഞ്ഞതാണ് ഇതെല്ലാം നിങ്ങൾ മീഡിയയ്ക്ക് മുന്നിൽ പറയേണ്ടന്ന്.

ഇതൊന്നും കാണിക്കേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് ഞങ്ങൾ ആ പ്രൂഫ് ഒന്നും കാണിക്കാതിരുന്നത്. അതിന്റെ വ്യക്തമായിട്ടുള്ള രേഖകൾ ഇന്ന് ഞാൻ എല്ലാവർക്കും തരാം.

 

ഞങ്ങൾക്ക് ലാസ്റ്റ് തരാം എന്ന് പറഞ്ഞ പൈസയില്‍ കുറച്ചു പൈസ ഞങ്ങൾ ആശുപത്രിയിലേക്ക് വേണ്ടി ചോദിച്ചു അപ്പോൾ അന്ന് അവർ തരാം എന്ന് പറഞ്ഞു പറഞ്ഞോണ്ടിരുന്നു, ഡിസ്ചാർജ് ആയിട്ട് വിളിച്ചാൽ മതി എന്ന് പറഞ്ഞു. മൂന്നര മണിക്ക് ഡിസ്ചാർജ് ആയിട്ട് ഞാൻ എട്ടര വരെ അവർ എന്റെ കോൾ എടുത്തിട്ടുണ്ടായിരുന്നില്ല. അവസാനം ഞാൻ എന്റെ ആധാർ കാർഡിന്റെ കോപ്പിയും സൈൻ ചെയ്തു കൊടുത്തിട്ടാണ് ആശുപത്രിയില്‍ നിന്ന് വരുന്നത്.

 

ഇന്നലെ അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞല്ലോ ആശുപത്രിയുമായിട്ട് അവർ ബന്ധപ്പെടുന്നുണ്ടായിരുന്നു എന്ന്. അങ്ങനെ ബന്ധപ്പെടുന്നു ഉണ്ടായിരുന്നു എങ്കിൽ ആശുപത്രിയില്‍ നിന്ന് എന്നെഅവർ വിളിക്കുമോ?. മിംസ് ഹോസ്പിറ്റലിൽ നിന്ന് എന്നോട് ചോദിച്ചത് എംഎൽഎ ഫണ്ട് നിന്നൊക്കെ കിട്ടിയിട്ട് ഇപ്പോൾ അടുത്ത് അടയ്ക്കാൻ പറ്റുമോ എന്നാണ് അവിടുത്തെ സ്റ്റാഫ് എന്റെ അടുത്ത് ചോദിച്ചത്. ആശുപത്രി ഒന്നര ലക്ഷം രൂപയായി അതിനകത്ത് കാന്റീൻ ബില്ല് മാത്രം അടച്ചിട്ടാണ് പോന്നത്. 

 

രണ്ട് പ്രാവശ്യമായിട്ട് കോഴിക്കോട് ഡിസിസി യുടെ ചെക്കില്‍ 20 ലക്ഷം രൂപയാണ് അവര്‍ തന്നത്. പിന്നെ അച്ഛൻ എന്റെ പേരിൽ ലോൺ എടുത്തിട്ടുണ്ടായിരുന്നു. അത് അച്ഛൻ എടുത്ത പൈസ എന്ന് പറഞ്ഞത് 20 ലക്ഷം ആണ്. ആ 20 ലക്ഷം രൂപയിൽ 14 ലക്ഷം രൂപ ഞങ്ങൾ തന്നെ അത് അടച്ചു തീർത്തിട്ടുണ്ടായിരുന്നു. അതിനകത്ത് നാല് ലക്ഷവും അവർ ഒഴിവാക്കി വൺ ടേം സെറ്റിൽമെന്റ് ആയിട്ട് 10 ലക്ഷം രൂപ ഡയറക്ട് അഹല്യയിലേക്ക് അവർ അടച്ച് തീർത്തു. അങ്ങനെ 30 ലക്ഷം രൂപ10 ലക്ഷം അഹല്യയിലേക്ക് തന്നതും 10 ലക്ഷം വീതം രണ്ടു പ്രാവശ്യം ചെക്ക് ആയിട്ടും ഞങ്ങൾക്ക് തന്നിട്ടുണ്ട്. ഞങ്ങൾക്ക് തന്ന സാധനങ്ങൾ ഞങ്ങൾ തന്നില്ല എന്ന് പറയുന്നില്ല.

 

ഒരു രണ്ടര കോടിയുടെ കണക്കിന്റെ ലിസ്റ്റ് കൊടുത്ത സമയത്ത് ഈ 25 ലക്ഷം രൂപയും, അതേപോലെ വീടിന്റെ പട്ടയും മാത്രമേ അവർക്ക് എടുത്തു തരാൻ പറ്റുകയുള്ളൂ എന്ന് അവര്‍ പറഞ്ഞിരുന്നു. രണ്ടു മാസം കഴിഞ്ഞിട്ട് ഞങ്ങൾ ചോദിച്ചപ്പോഴാണ് അവർ പറഞ്ഞത് ഇതെല്ലാം പാർട്ടിക്ക് ഏറ്റെടുക്കാൻ പറ്റില്ലെന്ന്. പാർട്ടിക്ക് ഇത്രയും കാര്യങ്ങളെ ചെയ്യാൻ പറ്റുകയുള്ളൂ.

 

45 ലക്ഷം രൂപയാണ് അച്ഛൻ ബാങ്കില്‍ നിന്ന് എടുത്തത്. ആ 45 ലക്ഷം രൂപ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചു കൊടുക്കാനാണ് ഐസിക്ക് മേടിച്ചു കൊടുത്തത്. തിരിച്ച് ഉദ്യോഗാർഥികൾക്ക് കൊടുക്കാൻ വേണ്ടി അച്ഛൻ ചെയ്യുന്നു.അപ്പോഴും ആ പൈസ ഒരാളുടെ അടുത്ത് സേഫ് ആയിട്ടുണ്ടല്ലോ. ഞങ്ങളുടെ വീട് വെച്ച് പണയപ്പെടുത്തിയ പൈസ ഒരാളുടെ അടുത്ത് സേഫ് ആയിട്ട് ഇരിക്കുമ്പോൾ ഞങ്ങൾ എന്തിനാ ഇങ്ങനെ തെരുവിൽ ഇറങ്ങി പോകുന്നത്?

 

അച്ഛൻ ലോണ്‍ എടുത്ത പല ബാങ്കുകളിൽ നിന്നും ആൾക്കാർ വന്നിട്ട് എന്നോടാണ് ഇപ്പോൾ ചോദിക്കുന്നത്. ഞാൻ  നോമിനി ഒപ്പിട്ടു കൊടുത്തിട്ടില്ല പിന്നെ അച്ഛൻ കൂടെ നമ്മൾ പോയിട്ടില്ല നമ്മൾ പോലും നേരിട്ട് അറിയാത്ത കാര്യങ്ങളൊക്കെ നമ്മുടെ അടുത്താണ് വന്ന ആൾക്കാർ ചോദിക്കുന്നത്. 

 

സണ്ണി ജോസഫ് എന്ന് പറഞ്ഞ വ്യക്തിയാണ് ഉപസമിതി ഉണ്ടായെങ്കിൽ പോലും ഉപസമിതിയിൽ ബാക്കി തിരുവഞ്ചൂരോ ടി പ്രതാപനോ ജയന്തോ ഉണ്ടെങ്കിൽ പോലും ഇത്രയും കാര്യങ്ങൾ നിങ്ങൾ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ എല്ലാത്തിന്റെയും ലിസ്റ്റ് ആയി വന്നിട്ട് എന്നെ കാണണം എന്ന് പറഞ്ഞത് ഈ സണ്ണി ജോസഫ് ആണ്. ഞങ്ങൾ അവിടെ പോയിട്ട് അദ്ദേഹത്തിന്റെ ഓഫീസിൽ പോയിട്ടാണ് അദ്ദേഹത്തിന് ആ ഒരു ലിസ്റ്റ് മൊത്തം കൊടുക്കുന്നത്. അന്ന് പഠിക്കട്ടെ എന്ന് പറഞ്ഞു. പഠിക്കാൻ ഒരുപാട് സമയം എടുത്തു. അവർ പഠിച്ചു കഴിഞ്ഞിട്ടാണ് അവർ പറയുന്നത് ഇത്രയും കാര്യങ്ങളെ അവർക്ക് ചെയ്തു തരാൻ പറ്റുകയുള്ളൂ എന്ന്.

അത് ഞങ്ങൾ എഗ്രി ചെയ്തല്ലോ. പക്ഷേ എഗ്രി ചെയ്യുന്ന സമയത്തും ഞങ്ങൾക്ക് ഇപ്പുറത്ത് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ കിടക്കുകയാണ്.

 

 

 

ഒരു അപ്പോയിൻറ്മെൻറ് ചോദിച്ചിട്ട് ഞങ്ങളെ കാണാൻ സമ്മതിക്കാത്ത ഞങ്ങളുടെ വീട്ടിൽ വന്ന് ഉറപ്പ് തന്ന ആളാണ് പ്രിയങ്ക ഗാന്ധി.

അന്നും എന്റെ അടുത്ത് പറഞ്ഞത് സാമ്പത്തികം എന്ന് പറഞ്ഞുള്ള കാര്യം നിങ്ങൾ ബോധേഡ് ആവുക വേണ്ട.ഇന്ത്യൻ നാഷണൽ കോൺഗ്രസ് തരുന്ന ഉറപ്പാണ്. പ്രിയങ്ക ഗാന്ധിയുടെ ഉറപ്പാണ് എന്നാണ് നേരിട്ട് പ്രിയങ്ക ഗാന്ധി നമ്മൾ അടുത്ത് പറഞ്ഞത്.

അതിനുശേഷം പ്രിയങ്കാ ഗാന്ധിയെ നമ്മൾ കാണാൻ അങ്ങോട്ട് ആവശ്യപ്പെട്ട സമയത്ത് ഞങ്ങൾക്ക് ഒരു ലെറ്റർ കൊടുക്കാൻ വേണ്ടിയിട്ട് കാണാൻ ആവശ്യപ്പെട്ടപ്പോൾ സമ്മതിക്കാതിരുന്നത് കോൺഗ്രസ് ആണ്. അതിനുശേഷം ആരും ഞങ്ങളോട് പ്രിയങ്കാ ഗാന്ധിയെ കാണണോ എന്നൊന്നും ചോദിച്ചിട്ടില്ല.

 

മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ പോവുകയാണ്. നിരാഹാര സമരം ഇരിക്കാൻ പോവുകയാണ്. വേറെ ഒരു പാർട്ടിക്കാരും ഈ തീയതി വരെ ഞങ്ങളോട് വന്നിട്ട് കാര്യങ്ങളും അവർ സംസാരിച്ചിട്ടില്ല. ഒരു മാനുഷിക പരിഗണന എന്നുള്ള നിലയ്ക്ക് വന്ന ഹോസ്പിറ്റലിൽ അവർ ഇന്നലെ കാണാൻ വന്നു.അതെ അന്നും അവർ പ്രശ്നങ്ങൾക്ക് ഞങ്ങളുടെ കൂടെ നിന്ന സമയത്ത് ഞങ്ങളെ കൊണ്ട് പറ്റാവുന്ന രീതിക്ക് നമ്മൾ ഹെൽപ്പ് ചെയ്യാം എന്ന് മാത്രമേ വേറെ ഏത് പാർട്ടിയായാലും ഞങ്ങളോട് പറഞ്ഞിട്ടുള്ളൂ. അപ്പോൾ പോലും ഈ കോൺഗ്രസ്സ്കാരെ വിശ്വസിച്ചു. അതാണ് ചെയ്തു പോയ തെറ്റ്. ഇനി ഈ പാർട്ടിയിൽ ഒരു ശതമാനം പോലും എനിക്ക് വിശ്വാസമില്ല.

ENGLISH SUMMARY:

Wayanad Congress treasurer's family neglected, leading to suicide attempt. The family alleges unfulfilled promises and financial neglect by the Congress party, prompting them to file a complaint with the Chief Minister.