പാര്‍ട്ടി ഒപ്പംനിന്നില്ലെന്ന് വയനാട് പുൽപ്പള്ളിയിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പ്. വീട്ടിൽ നിന്നാണ് പൊലീസ് കുറിപ്പ് കണ്ടെടുത്തത്. കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ കള്ളക്കേസിൽ കുടുക്കിയതില്‍ ആരോപണ വിധേയനാണ് മരിച്ച ജോസ്.
സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കി. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെ കുറിച്ചും കുറിപ്പിൽ പരാമർശം ഉണ്ടെന്നാണ് വിവരം. അതേസമയം സിപിഎം നടത്തിയ സൈബർ പ്രചാരണത്തിന്റെയും വ്യക്തിഹത്യയുടെയും ഇരയാണ് ജോസ് നെല്ലേടമെന്ന് ഡിസിസി പ്രസിഡൻറ് എൻ.ഡി.അപ്പച്ചൻ ആരോപിച്ചു. നാളെ വൈകിട്ടാണ് ജോസിന്റെ സംസ്കാരം.