.
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ഐകകണ്ഠ്യേനയാണ് ബിനോയ് വിശ്വത്തിന്‍റെ പേര് അംഗീകരിച്ചത്. ബിനോയ് വിശ്വം പാര്‍ട്ടി സമ്മേളനത്തിലുടെ സെക്രട്ടറിസ്ഥാനത്തേക്കെത്തുന്നത് ഇതാദ്യമായാണ്. കാനം രാജേന്ദ്രന്‍റെ മരണത്തോടെയാണ് ബിനോയ് വിശ്വം പാര്‍ട്ടി സെക്രട്ടറിയായത്.
പ്രവര്‍ത്തനശൈലിയില്‍ തിരുത്തല്‍ വരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്ന് ബിനോയ് വിശ്വം പറഞ്ഞു . പ്രവര്‍ത്തന റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് പാര്‍ട്ടി സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, അനാവശ്യ വിമര്‍ശനം പാടില്ല.. തൃശൂരിലെ പരാജയം വലിയ മുറിവാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച കെ.ഇ. ഇസ്മായിലിനെ ബിനോയ് വിശ്വം രൂക്ഷമായി വിമര്‍ശിച്ചു. കെ.ഇ.ഇസ്മായിലിന്‍റെ നടപടി ശരിയല്ലെന്നും ഇസ്മായില്‍ മാത്രമല്ല പാര്‍ട്ടി പടുത്തുയര്‍ത്തിയതെന്നും ബിനോയ് വിശ്വം പറഞ്ഞു. വേദിയിലിരിക്കാന്‍ ഇസ്മായില്‍ യോഗ്യനല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
അതേസമയം പാര്‍ട്ടി നേതൃനിരയില്‍ വന്‍വെട്ടിനിരത്തലാണ് നടന്നത്. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി K.K. ശിവരാമനെ ഉള്‍പ്പെടെ ഒഴിവാക്കി. തിരുവനന്തപുരത്തുനിന്നുള്ള മീനാങ്കല്‍ കുമാര്‍, സോളമന്‍ വെട്ടുകാട് എന്നിവരെയും വെട്ടി, AISF നേതാവും കാനം രാജേന്ദ്രന്റെ അടുപ്പക്കാരനുമായ ശുഭേഷ് സുധാകരനെയും ഒഴിവാക്കി. ചാത്തന്നൂര്‍ എംഎല്‍എ G.S..ജയലാലിനെ ഇത്തവണയും ഉള്‍പ്പെടുത്തിയില്ല. കൊല്ലത്തുനിന്ന് S.ബുഹാരി, A.മന്മഥന്‍ നായര്‍,ലിജു ജമാല്‍,ആലപ്പുഴയില്‍ നിന്ന് സി.എ.അരുണ്‍കുമാര്‍, എറണാകുളത്തുനിന്ന് K.N.സുഗതന്‍, പത്തനംതിട്ടയില്‍ നിന്ന് K.G.രതീഷ് കുമാര്‍, കോട്ടയത്തുനിന്ന് ജോണ്‍ വി.ജോസഫ് എന്നിവര്‍ കൗണ്‍സിലിലെത്തി.