തിരുവനന്തപുരത്ത് ഓണംവാരാഘോഷ സമാപനത്തിനിടെ ലാത്തിച്ചാര്‍ജ്. വിനീത് ശ്രീനിവാസന്‍റെ ഗാനമേള നടക്കുന്നതിനിടെയാണ് പൊലീസ് യുവാക്കള്‍ക്ക് നേരെ ലാത്തിവീശിയത്. സ്ത്രീകളെ ശല്യം ചെയ്തത് അതിര് കടന്നപ്പോളാണ് ലാത്തിവീശിയതെന്നാണ് പൊലീസ് വാദം.
ഒരിടത്ത് മനോഹരമായ ഘോഷയാത്രയും വിനീത് ശ്രീനിവാസന്‍റെ ഗാനമേളയും. അതിന് മുന്നില്‍ ഓണത്തല്ലിനെ തോല്‍പ്പിക്കുന്ന ലാത്തിച്ചാര്‍ജും.
ഇന്നലെ രാത്രി എട്ടരയ്ക്ക് ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ലാത്തിച്ചാര്‍ജ്. കാഴ്ചക്കാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം ഇന്‍സ്റ്റഗ്രാമിലിട്ടതോടെയാണ് ഉന്നത പൊലീസുദ്യോഗസ്ഥര്‍ സംഭവം അറിഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവില്ലാതെ എസ്.എ.പി ക്യാംപിലെ പൊലീസുകാര്‍ നടത്തിയ ലാത്തിച്ചാര്‍ജിനെകുറിച്ചായി പിന്നീട് അന്വേഷണം. ഒടുവില്‍ ലാത്തിച്ചാര്‍ജിന് മുന്പുള്ള ദൃശ്യം കണ്ടെത്തി.
.
മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്ത യുവാക്കളെ പൊലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിന്‍റെ തൊപ്പി പിടിച്ചുവാങ്ങിയെന്നും ഇതോടെയാണ് ലാത്തിവീശിയതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.