TOPICS COVERED

സംസ്ഥാന സർക്കാരിനെ വിമർശിച്ചും, പ്രശംസിച്ചും സി.പി.ഐ പ്രവർത്തന റിപ്പോർട്ട്.  അടിസ്ഥാന ജനവിഭാഗത്തിൻ്റെ വിഷയങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് പറയുന്ന രാഷ്ട്രീയ- പ്രവർത്തന റിപ്പോർട്ടിൽ, റവന്യു വകുപ്പ് നടത്തുന്നത് ശ്രദ്ധേയ പ്രകടനമാണെന്നും പരാമർശമുണ്ട്. കള്ള് വ്യവസായത്തേക്കാൾ സർക്കാരിന് താൽപര്യം വിദേശ മദ്യ കച്ചവടത്തിനാണെന്ന കുറ്റപ്പെടുത്തലുമുണ്ട്. റിപ്പോർട്ട് ഫസ്റ്റ് ഓൺ മനോരമ ന്യൂസ്

പൊലീസ് അതിക്രമങ്ങളും, പൊലീസിനെതിരെയുള്ളവ്യാപക വിമർശനവും നിറയുമ്പോഴും സിപിഐ റിപ്പോർട്ട് പൊലീസിനെ കാര്യമായി വേദനിപ്പിച്ചിട്ടില്ല. പകരം പ്രശംസയാണുള്ളത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ പൊലീസിൻ്റെ പ്രവർത്തനം ശ്ലാഘനീയമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ മെച്ചപ്പെട്ട ക്രമസമാധാനം കേരളത്തിലെന്നവകാശപ്പെടുന്ന റിപ്പോർട്ടിൽ, പൊലീസ് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണം എന്ന നിർദേശവുമുണ്ട്. 'LDFന്‍റെ ജനകീയ അടിത്തറ പാവപ്പെട്ട തൊഴിലാളികളായിട്ടും അടിസ്ഥാന  വിഭാഗത്തിൻ്റെ വിഷയങ്ങൾക്ക് അർഹിക്കുന്ന പരിഗണന ഇല്ലെന്ന് കുറ്റപ്പെടുത്തൽ.

കർഷകർ ദുരിതത്തിലെന്നും വിമർശനമുണ്ട്.

ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിന്‍റെ ഇടപെടലിനെ പ്രശംസിച്ച റിപ്പോർട്ട് റവന്യുവകുപ്പിനെയും പുകഴ്ത്തി. രണ്ടേകാൽ ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തതത് ചരിത്രനേട്ടമെന്നും അവകാശപ്പെട്ടു.

ENGLISH SUMMARY:

The Communist Party of India (CPI) has released a political and action report that both criticizes and praises the state government. While the report criticizes the government for not adequately addressing the issues of marginalized communities and farmers, and for favoring foreign liquor over the local toddy industry, it also commends the police for their efficiency in prosecuting criminals. The report also praises the Revenue Department, highlighting its achievement in distributing a record number of land titles.