യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിലെ നേതാക്കൾക്കിടയിൽ സമവായമാകാതെ നേതൃത്വം. ദേശീയ ഭാരവാഹി ശ്രാവൺ റാവു കേരളത്തിലെത്തി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി ചർച്ചകൾ നടത്തിയെങ്കിലും ഒരു പേരിലേക്ക് ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞിട്ടില്ല.
നിലവിൽ അബിൻ വർക്കി, ഒ.ജെ. ജനീഷ്, കെ.എം. അഭിജിത്ത് എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ സജീവമായിട്ടുള്ളത്. 16 ദിവസമായി യൂത്ത് കോൺഗ്രസിന് അധ്യക്ഷനില്ലാത്തത് സംഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. സുപ്രധാന വിഷയങ്ങളിൽ പോലും സംസ്ഥാന തലത്തിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്നില്ലെന്ന വിമർശനം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.