New Delhi 2025 August 05 : VD Satheesan ( Leader of the Opposition (UDF) in the 15th Kerala Legislative Assembly) at Kerala House , New Delhi . @ Rahul R Pattom
കോണ്‍ഗ്രസുകാരെ മര്‍ദിച്ച നാലുപൊലീസുകാരും കാക്കി ധരിച്ച് പുറത്തിറങ്ങില്ലന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇതുവരെ കാണാത്ത സമരം കേരളം കാണും. സര്‍ക്കാരിന്റെ നടപടി കാത്തിരിക്കുന്നുവെന്നും സമരത്തിന്റെ ഫ്രെയിം കോണ്‍ഗ്രസ് മാറ്റുമെന്നും വി.ഡി.സതീശന്‍. കുന്നംകുളത്ത് കസ്റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം
അതേസമയം പൊലീസ് മര്‍ദനത്തില്‍ പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിക്ക് തീരുമാനം. പിരിച്ചുവിടല്‍ ഉള്‍പ്പടെയാണ് പൊലീസ് ഉന്നതരുടെയും സര്‍ക്കാരിന്‍റെ പരിഗണിയിലുള്ളത്. ഒരു തവണ നടപടിയെടുത്ത കേസ് കോടതിയുടെ പരിഗണിയിലായതിനാല്‍ കടുത്ത നടപടി എങ്ങനെയെടുക്കാമെന്നതില്‍ ഡിജിപി നിയമോപദേശം തേടി.