സി.പി.എമ്മിനോട് വിരല്‍ ചൂണ്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ താക്കീത്. അധികം കളിക്കരുത്, വൈകാതെ കേരളം ഞെട്ടുന്ന ചിലത് വരും. പ്രകടനത്തിന് ഉപയോഗിച്ച് കാളയെ ബിജെപി കളയരുത്. അതിനെ പാര്‍ട്ടി ഓഫീസിന്‍റെ മുറ്റത്ത് കെട്ടിയിടണം. രാജീവ് ചന്ദ്രശേഖറിന്‍റെ വീട്ടിലേക്ക് താന്‍ പ്രകടനം നടത്തിക്കും. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു. അതോടെ ആ വിഷയം അവസാനിച്ചു . രാഹുലിനെതിരായ നടപടി കൈക്കൊണ്ടത് ഹൃദയവേദനയോടെയാണ്. പാർട്ടിക്ക് ബോധ്യം ഉള്ളതുകൊണ്ടാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോടു പറഞ്ഞു.