.
എംഎല്‍എ സ്ഥാനം നിന്ന് രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിക്കകത്ത് നിന്ന് കടുത്ത സമ്മര്‍ദം ഉയരവെയാണ് രാജിവെക്കില്ലെന്ന നിലപാട് രാഹുല്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കിയത്. അതേ സമയം, നിയമസഭാ സമ്മേളനത്തിന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വേണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവെന്ന് സൂചന. സെപ്റ്റംബര്‍ 15നാണ് നിയമസഭ ചേരുന്നത്.
രാഹുലിനെ പൂര്‍ണമായി കൈവിടാതെ ഷാഫി പറമ്പില്‍ എംപി. രാഹുലിനെതിരെ പരാതി വന്നിട്ടില്ലെന്ന് ഷാഫി. എന്നിട്ടും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചെന്ന് ഷാഫി പറമ്പില്‍.'ധാര്‍മികത ഉയര്‍ത്തിയാണ് രാജി. കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാന്‍ കഴിയില്ലെന്നും രാജി ആവശ്യപ്പെടാന്‍ സി.പി.എമ്മിന് എന്ത് ധാര്‍മികതയെന്നും ഷാഫി ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് വി.ഡി. സതീശന്‍. കോണ്‍ഗ്രസുകാര്‍ സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിച്ചാല്‍ നടപടിയെടുക്കും. വി.കെ.ശ്രീകണ്ഠന്‍റെ പ്രസ്താവന പൊളിറ്റിക്കലി തെറ്റെന്നും ഇക്കാര്യം ശ്രീകണ്ഠനെ അറിയിച്ചെന്നും വി.ഡി സതീശന്‍ പറഞ്ഞു
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ശാസ്ത്രോല്‍സവ സംഘാടക സമിതിയില്‍ പങ്കെടുക്കാത്തത് നല്ലതാണ്. വിവരമറിയിക്കാന്‍ ഫോണ്‍ വിളിച്ചിട്ട് രാഹുല്‍ എടുത്തില്ലെന്നും രാഹുല്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം മുകേഷിനെതിരായ ആരോപണം പോലല്ലെന്ന് പി.കെ. ശ്രീമതി. രാഹുലിന് എംഎല്‍എയായി തുടരാന്‍ അര്‍ഹതയില്ലെന്ന് പി.കെ.ശ്രീമതി പ്രതികരിച്ചു.