വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുക കൂട്ടുനേതൃത്വമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. സര്‍ക്കാര്‍ വന്നതിന് ശേഷം എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ യ.ഡി.എഫിന് സാധിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും എം.എല്‍.എമാരും നേതാക്കളുമായി ചര്‍ച്ചചെയ്ത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി നയിക്കുമെന്ന് പറഞ്ഞതോടെ ഭരണാധികാരി സര്‍വാധിപത്യം നേടിയെന്ന് ഗോവിന്ദന്‍ മാഷ് സമ്മതിച്ചതായും സണ്ണി ജോസഫ് ആരോപിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സി പ്രസിഡന്‍റ് മല്‍സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. മനോരമ ന്യൂസ് കോണ്‍ക്ലേവിനിടെ കിടിലന്‍ മറുപടികളും, മറുപടികള്‍ക്ക് തഗ്ഗ് തിരിച്ചടികളുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും. 2026; How Far; How Fast? എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചും രണ്ട് നേതാക്കന്‍മാരും വാചാലരായി.