kannur-ksu-vs-msf-panur-mm-college-issue

കണ്ണൂരിൽ എം.എസ്.എഫിനെതിരെ കെ.എസ്.യു. എം.എസ്.എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ഇത്തിക്കണ്ണിയെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എച്ച്. മുബാസ് ഫെയ്സ്ബുക്കിൽ. പേരിന്‍റെ തുടക്കത്തിലെ മതത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നു. 

പാനൂർ എം.എം. കോളേജിൽ കെ.എസ്.യു സ്ഥാനാർഥിയാകേണ്ട യുവതിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് പിന്മാറാൻ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. എം.എസ്.എഫ് മതം പറഞ്ഞ് വിദ്യാർഥികളെ വേർതിരിക്കുകയാണെന്നും കാമ്പസിൽ നിന്ന് അകറ്റണമെന്നും സി.എച്ച്. മുബാസ് ഫെയ്സ്ബുക്കിൽ പറയുന്നു. എം.എസ്.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോളേജിൽ കെ.എസ്.യുവിനെ മത്സരിക്കാൻ അനുവദിക്കുന്നില്ലെന്നാണ് വിമർശനം.

ENGLISH SUMMARY:

Kannur KSU vs MSF issue is escalating as KSU criticizes MSF for allegedly using religion for political gain. The accusation involves preventing a KSU candidate from contesting in Panur MM College using religious influence.