ഫയല്‍ ചിത്രം
വോട്ടര്‍പട്ടിക വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി . ആരോപണം ഉന്നയിക്കുന്നവര്‍ വാനരന്‍മാരാണെന്ന് സുരേഷ് ഗോപി പരിഹസിച്ചു. സുരേഷ് ഗോപി കണ്ണാടി നോക്കി പറഞ്ഞതാവുമെന്ന് തൃശൂര്‍ ഡിസിസി അധ്യക്ഷനും തിരിച്ചടിച്ചു
സുരേഷ് ഗോപി മിണ്ടുന്നില്ലെന്ന വിമര്‍ശനങ്ങൾക്കായിരുന്നു മറുപടി. ശക്തന്‍ തമ്പുരാന്‍റെ പ്രതിമയില്‍ പുഷ്പമാല ചാര്‍ത്തിയ ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറയട്ടേയെന്ന നിലപാടാണ് സുരേഷ് ഗോപിയുടേത്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുണ്ടല്ലോ?. ആരോപണം ഉന്നയിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോടായിരുന്നു ഈ ചോദ്യം. കഴിഞ്ഞ ദിവസങ്ങളിലൊന്നും സുരേഷ് ഗോപി മിണ്ടാതിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മാധ്യമങ്ങളോട് കൂടുതല്‍ മറുപടി പറയാന്‍ നില്‍ക്കരുതെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. അതുകൊണ്ടാണ്, ചുരുക്കം വാചകങ്ങളില്‍ പ്രതികരണം ഒതുക്കിയത്. അതേസമയം, സുരേഷ്ഗോപിയുടെ നിലവാരത്തിൽ മറുപടി പറയാൻ കഴിയില്ലെന്ന് ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് പ്രതികരിച്ചു.
വോട്ടർപട്ടിക വിവാദത്തിൽ വ്യാജവോട്ട് ആരോപിച്ച പ്രതിപക്ഷ പാർട്ടി നേതാക്കൾ സത്യവാങ്ങ്മൂലം നൽകാതെ ഒളിച്ചു കളിക്കുന്നെന്ന് ബിജെപി നേതൃത്വം ഉന്നയിക്കുന്നു