കെ.കരുണാകരന്‍റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് വി.ഡി.സതീശനെന്ന് കെ.മുരളീധരന്‍. അതുകൊണ്ട് അദ്ദേഹത്തിന്‍റെ പ്രമോഷന് ഭാവിയിലും തടസമുണ്ടാകില്ല. കെ.കരുണാകരനെ വേദനിപ്പിച്ചവര്‍ ദേശീയപാത തകര്‍ന്നതുപോലെ താഴോട്ട് പതിച്ചെന്നും കെ.മുരളീധരന്‍ പരിഹസിച്ചു. കെ.കരുണാകരനില്‍ നിന്ന് കിട്ടിയ ശാപമാണ് അതിനു കാരണം. സതീശന് അങ്ങനെയൊരു ശാപം കിട്ടിയിട്ടില്ല. ജ്യേഷ്ഠ സഹോദരന്‍റെ സ്ഥാനത്തു പ്രതിഷ്ഠിച്ച ആളാണ് കെ.മുരളീധരനെന്ന് വി.ഡി.സതീശന്‍ മറുപടി നല്‍കി. തൃശൂര്‍ എം.എ.ജോണ്‍ പുരസ്കാര സമര്‍പ്പണ വേദിയിലായിരുന്നു പരാമര്‍ശങ്ങള്‍.