കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് ഇരട്ട വോട്ട്. തൃശൂരിലും കൊല്ലത്തും ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടുണ്ടായിരുന്നതായി തെളിഞ്ഞു. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനും മലപ്പുറം സ്വദേശിയുമായ വി. ഉണ്ണികൃഷ്ണന്‍ തൃശൂരിൽ വോട്ട് ചെയ്തതായും തെളിഞ്ഞു.
തൃശ്ശൂരിൽ താമസക്കാരനാണെന്ന വ്യാജ സത്യവാങ്മൂലം നൽകി വോട്ട് ചെയ്ത സുരേഷ് ഗോപിക്കെതിരെ കോൺഗ്രസിന്‍റെ പരാതിയിൽ അന്വേഷണം തുടങ്ങി. വോട്ടർ പട്ടിക വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെയുള്ളത് കൊതിക്കെറുവ് എന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ്. കോൺഗ്രസ് ജയിച്ച ഇടത്ത് എന്തുകൊണ്ട് ആരോപണമില്ലെന്ന് എം.ടി. രമേശ് ചോദിച്ചു.