കണ്ണൂരില്‍ പോര്‍വിളിയുമായി സിപിഎം നേതാക്കളും സി.സദാനന്ദന്‍ എം.പിയും. കമ്മ്യൂണിസ്റ്റുകാരെ ജയിലിൽ ആക്കി എംപിയായി വിലസാം എന്ന് കരുതേണ്ട എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ. കാല്‍വെട്ടിയ കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ ജയിലില്‍ പോയതിന് പിന്നാലെയാണ് പരാമാര്‍ശം. അക്രമം നടത്തിയതാണോ സദാനന്ദന്‍റെ യോഗ്യത എന്നും ജയരാജന്‍ ചോദിച്ചു.
തൊട്ടുപിന്നാലെ, എം.വി.ജയരാജന് സി.സദാനന്ദന്റെ മറുപടി എത്തി. എം.പിയായി വിലസുന്നത് തടയാന്‍ ജയരാജന്‍ മതിയാകില്ലെന്ന് ഫെയ്സ്ബുക് കുറിപ്പിട്ടു. തടയാന്‍ സഖാവിന്റെ സൈന്യം പോരാതെ വരും. കമ്യൂണിസ്റ്റുകാരെ ജയിലിലാക്കിയത് പരമോന്നത നീതപീഠമെന്നും സദാനന്ദന്‍ എം.പി. കാൽ വെട്ടിയ കേസിൽ എട്ടു പേരെ ശിക്ഷിച്ചതിൽ, സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയ ഉരുവച്ചാലിൽ തന്നെ ബിജെപി സദാനന്ദന് മറ്റന്നാൾ സ്വീകരണം നല്‍കും.