പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിലും വ്യാജവോട്ട്. ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി വോട്ടു ചേർത്തെന്ന് കോൺഗ്രസിന്റെ മുൻ കൗൺസിലർ വൽസല ബാബുരാജ്. ഇവരിൽ 78 പേരും വോട്ടു ചെയ്തില്ല. പരാതി ഉയർന്നപ്പോൾ ഒരാൾ ഒഴികെ ബാക്കി എല്ലാവരും വോട്ടു ചെയ്യുന്നത് ഒഴിവാക്കിയെന്നും വൽസല ബാബുരാജ് മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, തൃശൂരിലടക്കം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ വ്യാജവോട്ട് ചേര്‍ക്കല്‍ നടന്നെന്ന ആക്ഷേപം വ്യാപകമാകുമ്പോളും ഇടപെടാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. പരാതി ലഭിക്കാതെ ആരോപണം പരിശോധിക്കില്ലെന്നാണ് കമ്മിഷന്‍റെ നിലപാട്. ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരാതി നല്‍കിയാല്‍ പരിശോധിക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതിനാല്‍ പരാതിയില്‍ എങ്ങിനെ ഇടപെടാമെന്നതിലും സംശയമുണ്ട്. അതിനാല്‍ തുടര്‍നടപടി സ്വീകരിക്കുന്നതില്‍ ഇലക്ഷന്‍ കമ്മിഷനോട് അഭിപ്രായം തേടിയ ശേഷം നിയമോപദേശം തേടുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.