New Delhi 2024 July 12 : Binoy Viswam , Communist Party of India (CPI) Kerala State Secretary , Former Member of Rajya Sabha. @ Rahul R Pattom
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് രൂക്ഷ വിമർശനവും പരിഹാസവും. ബിനോയ് വിശ്വം വെളിച്ചപ്പാടാണോ എന്ന് പരിഹാസം. അദ്ദേഹം എന്തു പറയുന്നു എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഗുളിക കഴിക്കും പോലെയാണ് പ്രസ്താവനകൾ. രാവിലെ ഒന്ന്, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് മറ്റൊന്ന്.
വെളിയത്തെയും ചന്ദ്രപ്പനെയും കണ്ടുപഠിക്കണമെന്നും പൊതു ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. സിപിഎം നേതാക്കളെ കാണുമ്പോൾ സെക്രട്ടറിക്കും മന്ത്രിമാർക്കും മുട്ടിടിക്കും. എകെജി സെൻ്ററിൽ പോയി ചായയും കുടിച്ച് കുശലം പറഞ്ഞു മടങ്ങുന്നതാണ് പതിവ്. ഇടത് മുന്നണി വിടേണ്ട സമയം കഴിഞ്ഞെന്നും ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പാള കീറും പോലെ നമ്മളെ കീറിയെറിഞ്ഞവരാണ് സിപിഎമ്മുകാരെന്നും നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്നും അംഗങ്ങൾ തുറന്നടിച്ചു.