എല്‍ഡിഎഫ് ഭരണം തുടരുമെന്ന ഫോണ്‍ സംഭാഷണത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി. പ്രാദേശിക നേതാവിന് നല്‍കിയത് ജാഗ്രതാ നിര്‍ദേശമെന്നും ഭിന്നത ഒഴിവാക്കി പ്രവര്‍ത്തിക്കണമെന്ന താക്കീതാണ് നല്‍കിയതെന്നും പാലോട് രവി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും കുറേ കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേരുമെന്നുമായിരുന്നു രവിയുടെ വാക്കുകള്‍.
മുസ്‌ലിം വിഭാഗം മറ്റു പാര്‍ട്ടികളിലേക്ക് പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാവുമെന്നും പരിഹാസം. പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായിട്ടുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത് അതേസമയം, പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെപിസിസിക്ക് കടുത്ത അതൃപ്തി. പാലോടിനെതിരെ കടുത്ത നടപടി വേണമെന്ന് വികാരം. വിവാദ ഫോണ്‍ സംഭാഷണത്തെ കുറിച്ച് എഐസിസി നേതൃത്വത്തെ അറിയിച്ചെന്നും കേരള നേതാക്കളുമായും ഗൗരവമായി സംസാരിച്ചിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് കൊച്ചിയില്‍ പറഞ്ഞു