പൊലീസിനെ വട്ടംകറക്കി വീണ്ടും വ്യാജബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലും രാജ്ഭവനിലുമാണ് ബോംബ് വെച്ചിരിക്കുന്നതായി ഇമെയില്‍ സന്ദേശമെത്തിയത്. ആദ്യം ക്ളിഫ് ഹൗസിലും 37 മിനിറ്റ് കഴിയുമ്പോള്‍ രാജ്ഭവനിലും ബോബ് പൊട്ടുമെന്നായിരുന്നു രാവിലെ 9ന് തമ്പാനൂര്‍ പൊലീസില്‍ ലഭിച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
തുടര്‍ന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. വ്യാജമാണെന്ന് പൊലീസ് ഉറപ്പിച്ചു. രണ്ട് മാസം മുന്‍പും ഇത്തരം വ്യാജ ഭീഷണികള്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ സ്ഥിരമായി എത്തിയിരുന്നു. അതേ വ്യക്തി തന്നെയാണ് ഈ ഭീഷണിക്ക് പിന്നിലെന്നും കരുതുന്നു. പക്ഷെ ഇതുവരെ ഉറവിടം കണ്ടെത്താന്‍ പൊലീസിനായിട്ടില്ല