സിപിഎം നേതാവ് പി.കെ ശശിയെ കോൺഗ്രസിലെത്തിക്കാൻ നീക്കം സജീവം. ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടതായി സൂചന. എന്നാൽ സൂചനകളെ ശശി പൂർണമായി തള്ളി.
മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനത്തിനെത്തി ശശി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് രാഷ്ട്രീയചുവടുമാറ്റത്തിന്റെ സൂചനകൾ പുറത്തു വന്നത്. സിപിഎമ്മിലെ ചില നേതാക്കളെയും ഡിവൈഎഫ്ഐയും വിമർശിച്ചായിരുന്നു പ്രസംഗം.
പരിപാടിയിലേക്ക് വെള്ള വസ്ത്രം ഇട്ടുവന്ന ശശിയെ വി.കെ ശ്രീകണ്ഠൻ എംപി ഖദറിലേക്ക് ക്ഷണിച്ചതും സൂചനയാണ്. പിന്നാലെ മനോരമന്യൂസിനോട് വി.കെ ശ്രീകണ്ഠൻ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു. സന്ദീപ് വാര്യരും അതു തന്നെ പറഞ്ഞു എന്നാൽ ആരോപണങ്ങൾ ശശി പൂർണമായി തള്ളി. ഞാൻ എപ്പോഴും സിപിഎമ്മിൽ ഉണ്ടെന്നും മണ്ണാർക്കാട് പരിപാടിയിൽ പങ്കെടുത്തതിൽ രാഷ്ട്രീയമില്ലെന്നും ശശി. എല്ലാ രാഷ്ട്രീയ നേതാക്കളോടും വ്യക്തിപരമായി ബന്ധമുണ്ടെന്നും എന്നാൽ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ശശി വ്യക്തമാക്കി. പാർട്ടി മാറ്റം അനാവശ്യമായി ചർച്ചയാക്കുന്നതിന് പിന്നിൽ ശത്രുക്കൾ ആണെന്നാണ് ശശിയുടെ കണക്കു കൂട്ടൽ